മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ മലകളാൽ ചുറ്റപ്പെട്ട ചെറു അരുവികളും വയലേലകളും സംഗമിച്ച പ്രകൃതിയുടെ സൗന്ദര്യവും മാനുഷിക സ്‌നേഹത്തിന്റെയും സഹവർത്തിതത്തിന്റയും ഭൂമികയാണ് പാങ്ങ് . സഞ്ചാര സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിന്റെ കൃതിയിൽ ഈ നാടിനെ പരാമർശിച്ചിട്ടുണ്ട് , ജന്മം കൊണ്ടും കർമം കൊണ്ടും പുരുഷായുസ് മുഴുവൻ പാങ്ങിന്റെ പുരോഗതിക്ക് വേണ്ടിയും മലപ്പുറം ജില്ലയുടെ രൂപീകരണത്തിന്ന് വേണ്ടിയും ജീവിതം മാറ്റിവെച്ച പികെ ബാപ്പുട്ടി സാഹിബ്, സ്വതന്ത്ര സമര പോരാട്ടങ്ങളുടെയും കേരളീയ ഇസ്ലാം മതവിദ്യാഭ്യാസത്തിന്റെയും ചരിത്രങ്ങളിൽ എഴുതപെട്ട നാമങ്ങൾ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ , ACS ബീരാൻ മുസ്ലിയാരുടെയും മാമാങ്ക ചരിത്രശേഷിപ്പികുളുടെ കഥ പറയുന്ന പാങ്ങിൽ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗത്തിന്‍റെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി വർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ ആശയാദർശങ്ങള്ളിൽ മുറുകെ പിടികൂന്ന വിദേശരാജ്യങ്ങളിൽ ജോലി തേടിപ്പോയ പ്രവാസികളുടെ ഒരു കുട്ടയിമയാണ് പാങ്ങ് കെഎംസിസി ജിസിസി ടീം
രോഗങ്ങൾ കൊണ്ട് കഷ്ടത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം ,മെഡിക്കൽ ഉപകരണങ്ങൾ, ആംബുലൻസ് സേവനം , ഫ്രീസർ സർവീസ് തുടങ്ങിയവ നൽകുന്നൂ
മനുഷ്യാവശ്യങ്ങളിൽ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഭക്ഷണം , വസ്ത്രം , വീട് . പുറത്തു അറിയിക്കാൻ മടിച്ചു പട്ടിണിയും പരിവട്ടവുമായി കഴിയുന്നവർക്ക് ആശ്വാസത്തിന്റെ തണൽ ഒരുക്കി കെഎംസിസി അതിന്റെ ലക്ഷ്യം നിർവഹിക്കുന്നൂ
നാടും വീടും വിട്ട് പ്രവാസത്തിന്റെ മരീചിക തേടി വിദേശങ്ങളിൽ കഴിയുന്നവരുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും പ്രവാസികളെ ചേർത്ത് പിടിച്ചു സമാശ്വാസത്തിന്റെ കൈത്താങ്ങാകുകയാണ് കെഎംസിസി
വിദ്യാഭ്യാസപരമായി നാടിനെ ഉയർത്തി കൊണ്ട് വരുന്നതിന്ന് വേണ്ടി പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ആവിശ്യമായ പഠനോപകാരണങ്ങളും സാമ്പത്തിക സഹായങ്ങളും പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് പ്രോത്സാഹനങ്ങളും ചെയ്തു വരുന്നൂ
No record found