മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ മലകളാൽ ചുറ്റപ്പെട്ട ചെറു അരുവികളും വയലേലകളും സംഗമിച്ച പ്രകൃതിയുടെ സൗന്ദര്യവും മാനുഷിക സ്‌നേഹത്തിന്റെയും സഹവർത്തിതത്തിന്റയും ഭൂമികയാണ് പാങ്ങ് . സഞ്ചാര സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിന്റെ കൃതിയിൽ ഈ നാടിനെ പരാമർശിച്ചിട്ടുണ്ട് , ജന്മം കൊണ്ടും കർമം കൊണ്ടും പുരുഷായുസ് മുഴുവൻ പാങ്ങിന്റെ പുരോഗതിക്ക് വേണ്ടിയും മലപ്പുറം ജില്ലയുടെ രൂപീകരണത്തിന്ന് വേണ്ടിയും ജീവിതം മാറ്റിവെച്ച പികെ ബാപ്പുട്ടി സാഹിബ്, സ്വതന്ത്ര സമര പോരാട്ടങ്ങളുടെയും കേരളീയ ഇസ്ലാം മതവിദ്യാഭ്യാസത്തിന്റെയും ചരിത്രങ്ങളിൽ എഴുതപെട്ട നാമങ്ങൾ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ , ACS ബീരാൻ മുസ്ലിയാരുടെയും മാമാങ്ക ചരിത്രശേഷിപ്പികുളുടെ കഥ പറയുന്ന പാങ്ങിൽ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗത്തിന്‍റെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി വർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ ആശയാദർശങ്ങള്ളിൽ മുറുകെ പിടികൂന്ന വിദേശരാജ്യങ്ങളിൽ ജോലി തേടിപ്പോയ പ്രവാസികളുടെ ഒരു കുട്ടയിമയാണ് പാങ്ങ് കെഎംസിസി ജിസിസി ടീം