കലാ സാംസ്‌കാരിക സാമൂഹിക പൈതൃക ചരിത്ര രേഖകളിൽ പാങ്ങിന്റെ നാമം ഒരുപാട് മേഖലകളിൽ കുറിക്കപ്പെട്ടിരിക്കുന്നൂ സഞ്ചാര സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിന്റെ കൃതികളിൽ വരെ പാങ്ങിന്റെ ഗ്രാമീണതയെ പരാമർശിക്കുന്നുണ്ട് അതിലുപരി ഒരുപാട് മഹത്‌വ്യക്തികള് ഈ നാടിനെ ലോകത്തേക്ക് അറിയിച്ചിട്ടുണ്ട് . കലയുടെയും കായികപ്രതിഭകൾക്കും സാംസ്‌കാരിക സാമൂഹിക ഉന്നമനത്തിന്ന് പ്രായത്തിനിച്ച ഒരുപാട് ആളുകൾ പരാമർശിക്കാൻ മുന്നിൽ ഉണ്ട്.
പാങ്ങിന്റെ ചരിത്രത്തിൽ മുസ്ലിംലീഗിന് രേഖപ്പെടുത്താൻ ഒരുപാട് കാര്യങ്ങളുണ്ട് . ചെറു ഇടവഴികളും പാടവരമ്പുകളും ദിവസങ്ങളും മൈലുകൾ താണ്ടിയുള്ള കച്ചവട യാത്രകളും വിദ്യഭ്യാസ പിന്നോക്കവും മഹാമാരിയിൽനിന്ന് ശാന്തി തേടിയുള്ള നെട്ടോട്ടങ്ങളും സ്വാതന്ത്രസമര പോരാട്ടങ്ങളും എല്ലാം ഒരു സമൂഹത്തെ അപരവത്കരിച്ചിരുന്ന കാലത്തു ന്യൂനപക്ഷങ്ങളുടെയും അഗസ്തിതപിന്നോക്ക സമുദായങ്ങളുടെയും ഉന്നമനത്തിന്ന് വേണ്ടി പാങ്ങിലും മുസ്ലിംലീഗ് ധൗത്യം കൃത്യമായി പൂർവിക നേതാക്കൾ മുതൽ നിർവഹിച്ചു കൊണ്ടിരിക്കുകയാണ്.
മർഹൂം പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ "പാങ്ങ്" എന്ന ഗ്രാമം ഈ മഹാന്റെ പേരിനെപ്പം വിശ്രുതമായി. നമ്മുടെ നാടിന്റെ നാമം ലോകത്തിന്റെ അഷ്ട ദിക്കുകളിൽ പതിപ്പിച്ച , കേരള മുസ് ലിംകളുടെ നവോത്ഥാന ചരിത്രത്തിൽ പ്രഥമസ്ഥാനീയനുമായ മഹാനാണ് മർഹൂം പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ . എന്നാൽ ചരിത്രമെഴുത്തുകാരാൽ അവഗണിക്കപ്പെടുകയും ജന ഹൂദയങ്ങൽ മുദ്രണം ചെയ്യപ്പെട്ട നാമവുമാണ് "പാങ്ങിൽ" എന്നത് . നൂറുദീൻ - പഴമടത്തിൽ തിത്തുട്ടി ദമ്പതികളുടെ ഓമന പുത്രനായ് ഹിജ്റ 1305 ശവ്വാൽ 11 ന് വെള്ളി (1888 ജൂൺ 21) അഹമ്മദ് കുട്ടി മുല്ലവി ജനിച്ചു. ഏഴാം വയസ്സിൽ ഖുർആൻ മന: പാഠമാക്കിയ മഹാനവർകൾ വെല്ലൂർ ബാഖിയാത്തിൽ നിന്നും മുത്വവ്വൽ , അത് വാൽ ബിരുധങ്ങളും , ലത്വീഫിയ്യ കോളേജിൽ നിന്നും സനദും ബിരുദവും കരസ്ഥമാക്കി. ശേഷം ഉസ്താദ് പാങ്ങ് വലിയ ജുമാമസ്ജിദിൽ അദ്ധ്യാപനം ആരംഭിച്ചു മുദരിസായി . പഠനം, സാഹിത്യം തന്റെ സ്വത്വ സിദ്ധമായ വാഗ്വിലാസം കൊണ്ട് ജന ഹൃദയങ്ങളെ കീഴടക്കിയ ഉസ്താദ് സ്ഫുടമായ ഭാഷയിൽ ഉപമാലംകൃതമായി വിഷയങ്ങൾ അവതരിപ്പിച്ചു. അതുല്യമായ രചനാ വൈഭവത്തിന്റെ ഉടമ കൂടിയായിരുന്നു ഉസ്താദ് . തൂലിക പടവാളാക്കിയ മഹാൻ 1929 ജനുവരി 7 ന് അൽ ബയാൻ അറബി മലയാള മാസികക്ക് തുടക്കം കുറിച്ചു. ഉസ്താദിന്റെ എഴുത്തു ജീവിതത്തിലെ മഹത്തായ മുഹൂർത്തമായിരുന്നു അത്. കാലാനുസൃതമായി അതിനെ പരിഷക്കരിക്കുന്നതിലും ശ്രദ്ധ ചെലുത്തി. 59 വർഷത്തെ തന്റെ ജീവിത കാലയളവിൽ 24 കൃതികൾ രചിച്ചു നൂറ്റാണ്ടുകൾ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒരു പുരുഷായുസ് ക്കെണ്ട് ചെയ്തു തീർത്തു. പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരിലെ സാമൂഹ്യ പരിഷ്ക്കർത്തവ് ഏറ്റവും ശ്രദ്ധയൂന്നിയ മേഖല വിദ്യാഭ്യാസം തന്നെയായിരുന്നു . അന്നത്തെ വിദ്യാഭ്യാസ രംഗം പരമ്പരാഗത ദർസ് സംവിധാനത്തിൽ അധിഷ്ഠിതമായിരുന്നു. എന്നാൽ അതിനൊരു ഗതി മാറ്റം കുറിക്കുകയായിരുന്നു പാങ്ങിൽ ചെയ്തത്. പാരമ്പര്യത്തെയും ആധുനികതയേയും സമന്വയിപ്പിച്ചു കൊണ്ട് 1924 ൽ അദ്ദേഹം താനൂർ ഇസ് ലാഹുൽ ഉലൂമിന് തുടക്കം കുറിച്ചു. മലയാളം ഇംഗ്ലീഷ് ഉറുദു തുടങ്ങി ഭാഷകൾ മത സ്ഥാപനങ്ങളിൽ പഠിപ്പിച്ചു തുടങ്ങി. സമരം അക്രമ രഹിതം ബ്രിട്ടിഷ് ഭരണ കാലത്ത് ജീവിച്ചു. സ്വതന്ത്ര്യ സമരത്തിൽ പാങ്ങിൽ ഉസ്താദ് സജീവ സാന്നിദ്ധ്യമായിരുന്നു. 1921 ലെ മലബാർ പോരാട്ടത്തിൽ സമരക്കാർക്കിടയിലുണ്ടായിരുന്ന ഉസ്താദ് ഖിലാഫത്ത് സമരം പ്രചരിപ്പിക്കുന്നതിൽ മുന്നിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് തയ്യാറാക്കിയ 18 അപകട കാരികളായ ശിക്ഷിക്കപ്പെടേണ്ടവരുടെ കൂട്ടത്തിൽ 18 - മത്തെ വ്യക്തിയായിരുന്നു അദ്ദേഹം. 1921 ലെ മലബാർ കലാപത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പണ്ഡിത ത്രയങ്ങളായിരുന്നു നെല്ലിക്കുത്ത് ആലി മുസ്‌ലിയാർ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ തയ്യിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ എന്നിവർ . 1921 ആഗസ്റ്റ് 16 ന് കളക്ടർ ഇ.എഫ്. തോമസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവരിൽ ഈ മൂന്നു പേരും ഉണ്ടായിരുന്നു. പോരാട്ട വീഥിയിൽ ഉറച്ചു നിന്ന ആലി മുസ്‌ലിയാർ പിടിക്കപ്പെടുകയും വെല്ലൂർ ജയിലിൽ വെച്ച് കൊലമരത്തിലേക്ക് നീങ്ങാൻ വിധിക്കപ്പെടുകയും ചെയ്തു. തയ്യിൽ മുഹമ്മദ് മുസ്‌ലിയാർ കൊച്ചി നാട്ടു രാജ്യത്തിന്റെ ഭാഗമായിരുന്ന കൊടുങ്ങല്ലൂരിലേക്ക് പോവുകയും കെ. എം. മൗലവി എന്ന പുതിയ പേര് സ്വീകരിച്ച് മത നവീകരണ പ്രസ്ഥാനത്തിന്റെ വക്താവയിമാറുകയും ചെയ്തു. അവശേഷിച്ച പാങ്ങിൽ ഉസ്താദ് ഗതി മാറിയ സമരത്തേയും ശിഥിലമായ സമര ഭടൻമാരെയും സമാധാനത്തിന്റെ വഴിയിലേക്ക് തിരിച്ചു ക്കെണ്ടു വരാൻ തന്റെ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി. കലാപത്തിന്റെ പേരിൽ ആരംഭിച്ച കൊള്ളക്കും കവർച്ചക്കും തീവ്രവാദത്തിനുമെതിരേ തന്റെ ഉജ്ജ്വലമായ പ്രഭാഷണ മികവ് ഉപയോഗപ്പെടുത്തി. നിശയുടെ നിശബ്ദതയിൽ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചു സമരക്കാരെ അക്രമ പ്രവർത്തിറങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചു. തന്റെ അത്യാകർഷണീയമായ പ്രഭാഷണ മികവിൽ അക്രമികളെ അടക്കി നിർത്തി. മലപ്പുറത്തെ തുക്കിടി കച്ചേരി കൊള്ളയടിക്കാൻ വന്ന ജനക്കൂടത്തെ തന്റെ വിരൽ തുമ്പ് ക്കെണ്ട് നിയന്ത്രിച്ചു. വികാരഭരിതരായി കുതിച്ചെത്തിയവരെ ശാന്തരാക്കി മടക്കി അയക്കാനും ആ മഹാനുഭാവനു സാധിച്ചു. അദ്ദേഹം ജനങ്ങളോടായി ഇങ്ങിനെ പറഞ്ഞു. " പ്രിയ സഹോദരങ്ങളേ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്. വെള്ളക്കാർ നമ്മുടെ ശത്രുക്കളാണ് . അവർ ഇന്ത്യവിട്ട് പോകണം . അതുവരെ ന്നം സമരം ചെയ്യും. പക്ഷെ നാം അക്രമം കാണിക്കരുത്. അക്രമരഹിതമായ ഒരു സമരമാണ് നാം ഉദ്ദേശിക്കുന്നത്. ഗവൺമെന്റ് ഓഫീസുകൾ കൊള്ളയടിക്കരുത്. ഗവൺമെന്റുമായി യുദ്ധത്തിന് ഒരുങ്ങരുത് അങ്ങനെ ചെയ്താൽ നാം കുറ്റക്കാരായി തീരും സമാധാന പരമായി നാം യുദ്ധം ചെയ്യുക അതാണ് നമ്മുടെ ലക്ഷ്യം " രാഷ്ട്രീയം 1921 ന്റെ കലാപ കലുഷിതമായ അന്തരീക്ഷത്തിൽ കോൺഗ്രസ് സ്വീകരിച്ച സമീപനങ്ങൾ തികച്ചും വഞ്ചനാപരമായിരുന്നു. മുസ്ലിംകളെ കലാപത്തിലേക്ക് നയിച്ച കോൺഗ്രസ്സ് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞു മാറി. മുസ്‌ലിം കളെ ഒറ്റപ്പെടുത്താനും ശ്രമമുണ്ടായി. ഈ പശ്ചാത്തലത്തിൽ കോൺഗ്രസ്സിനെ തള്ളിപ്പറയുകയും സാമുദായിക രാഷ്ടീയ പാർട്ടിയായ മുസ്‌ലിം ലീഗിലേക്ക് പ്രവത്തനം മാറ്റുകയുമായിരുന്നു. പാങ്ങിൽ ഉസ്താദ് നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വ്യക്തമായ കോൺഗ്രസ്സ് വിരുദ്ധ നിലപാടിലേക്ക വരികയും 1933 മാർച്ച് 3 ന് ഫറോക്കിൽ ചേർന്ന ആറാം വാർഷിക സമ്മേളനത്തിൽ കോൺഗ്രസ്സ് നിലപാടുകൾക്കെതിരെ 11-ാം പ്രമേയം അവതരിപ്പിക്കുകയും ചെയ്തു . ആദ്യകാലത്ത് കോൺഗ്രസിന്റെ ശക്തമായ വക്താക്കളും നേതാക്കളുമായിരുന്ന കെ എം സീതിസാഹിബ് കെ എം മൗലവി തുടങ്ങിയവരും അതിൽ നിന്ന് രാജിവെച്ച് മുസ്‌ലിം ലീഗിൽ ചേർന്നതും ഈയൊരു പശ്ചാത്തലത്തിലാണ് പിൽക്കാലത്തെ കേരളാ മുസ്‌ലിം മുന്നേറ്റത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും അടയാളമായി മാറിയ മുസ്‌ലിം ലീഗിന് പാങ്ങിൽ ഉസ്താദിന്റ നിലപാട് ഏറെ ഗുണം ചെയ്തു പിന്നീട് 1937 ൽ മലബാർ കമ്മിറ്റി രൂപികരിച്ചപ്പോൾ അതിന്റെ പ്രവർത്തക സമിതിയിൽ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ ഉണ്ടായിരുന്നു . കേരളം കണ്ട മഹാ പണ്ഡിതൻ , സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക വൈസ് പ്രസിഡന്റ് , മൂഫ്ത്തി, പ്രഭാഷകൻ, കവി, സാഹിത്യകാരൻ , സംഘാടകൻ, സമാധാന മാർഗ്ഗത്തിലൂടെ ബ്രിട്ടീഷ് കോളനി വാഴ്ചയോട് പട പൊരുതിയ രാജ്യ സ്നേഹി എല്ലാമായ ആ മഹാൻ രാജ്യം സ്വാതന്ത്ര്യത്തിന്റെ മധു നുകരുന്നതിന്റെ ഏതാനും മാസങ്ങൾക്ക് മുമ്പേ 1365 ദുൽ ഹജ്ജ് 25 AD 1946 നവമ്പർ 20 ന് ഈ ലോകത്തോട് വിട പറഞ്ഞു. പാങ്ങ് വലിയ ജുമാ - മസ്ജിദ് ഖബർ സ്ഥാനിൽ അന്ത്യ വിശ്രമം കൊള്ളുന്നു. തയ്യാറാക്കിയത് : ശംസുദ്ദീൻ പാങ്ങ് അവലംബ കൃതികൾ : 1. "പാങ്ങിൽ അഹമ്മദ് കുട്ടി മുസ് ലിയാർ " എഡിറ്റർ : സി.പി. ബാസിത്ത് ഹുദവി തിരൂർ, ഇഹ്സാൻ ബുക്സ് 2. "100 ഖിലാഫത്ത് നായകൻമാർ " മുജീബ് തങ്ങൾ കൊന്നാര് ISA ബുക്ക്സ്