Our Leaders

സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ
കൊയിലാണ്ടി,കോഴിക്കോട്
1906-1973

1906 ഫിബ്രുവരി 19 നു തങ്ങള്‍ കൊയിലാണ്ടിയില്‍ ജനിച്ചു നബി(സ) യുടെ സന്താന പരമ്പരയില്‍ മുപ്പത്തി ഏഴാമത്തെ കണ്ണിയായ സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങളാണ് പിതാവ്. ഇരുപതാം നൂറ്റാണ്ട് കേരളത്തിന് സംഭാവന നല്‍കിയ മത-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ അജയ്യനായിരുന്ന ബാഫഖി തങ്ങള്‍. സര്‍വ്വ സല്‍ഗുണങ്ങളും ഒത്തുചേര്‍ന്ന വര്‍ത്തക പ്രമുഖന്‍, ധിഷണാ ശാലിയായ രാഷ്ട്രീയ നേതാവ്, നിഷ്‌കളങ്കത നിറഞ്ഞ ജനസേവകന്‍, അര്‍പ്പണമനോഭാവം പ്രാവര്‍ത്തികമാക്കിയ ഉത്തമ മതഭക്തന്‍ എന്നീ വിശേഷണങ്ങള്‍ക്കും നൂറുശതമാനം അര്‍ഹമായ തങ്ങള്‍, അള്ളാഹുവിലുള്ള അചഞ്ചലമായ വിശ്വാസം, ഇബാദത്തിന് ഉഴിഞ്ഞു വെച്ച ജീവിതം, അഹങ്കാരരഹിതമായ പെരുമാറ്റം എന്നിവയില്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്ന്റെ തുടക്കം മുതല്‍ തങ്ങളുടെ മരണം വരെ ട്രെഷറര്‍ ആയിരുന്നു . മുസ്ലീം ലീഗിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പ്രമുഖ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ. മുന്നണിരാഷ്ട്രീയം എന്ന ആശയത്തിനു രൂപം നൽകിയവരിൽ പ്രധാനിയായിരുന്നു. മലബാര്‍ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്‌ ആയിരുന്ന തങ്ങള്‍ കേരള പ്പിരവിക്കു ശേഷം സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ആവുകയായിരുന്നു. മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ്‌ ആയ ആദ്യ മലയാളിയും അദ്ദേഹമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കേരളത്തിന്റെ ഭരണ ചക്രം തിരിക്കുന്നവര്‍ ആയതു ബാഫക്കി തങ്ങള്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ ആണ്. കേരളത്തില്‍ എന്ത് പ്രശനം ഉണ്ടെങ്കിലും ഞാന്‍ ആദ്യം വിളിച്ചിരുന്നത്‌ ബാഫക്കി തങ്ങളെ ആയിരുന്നു എന്ന് ഇന്ത്യന്‍ രാഷ്ട്രപതി ആയിരുന്നപ്പോള്‍ കോഴിക്കോട് വെച്ച് വി വി ഗിരി പറഞ്ഞിട്ടുണ്ട്. അത്രയും മഹത്തരമായിരുന്നു തങ്ങളുടെ ഓരോ വിഷയത്തിലും ഉള്ള ഇടപെടല്‍. ,1973 ജനുവരി 19 നു പരിശുദ്ധ മക്കയിലാണ് തങ്ങള്‍ മരണപ്പെട്ടത്. ജന്നത്തു മുഅല്ലായില്‍ നബി(സ) തങ്ങളുടെ പ്രഥമ പത്‌നി ഖദീജ (റ) അന്ത്യവിശ്രമം കൊള്ളുന്നതിന്റെ സമീപം മക്കയിലെ ഉന്നത പണ്ഡിതനായിരുന്ന സയ്യിദ് അലവി മാലികിയുടെ ഖബ്‌റിന്നരികില്‍ മഹാനായ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നു.അല്ലാഹു സ്വർഗീയാരാമത്തിൽ തങ്ങളോടൊത്ത് നമ്മെയും ചേർക്കട്ടെ!ആമീൻ