മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, 25 ലേറെ വർഷക്കാലം ലോകസഭയിൽ മലപ്പുറം മഞ്ചേരി പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച അംഗവും,മുസ്ലീംലീഗ് ദേശീയ പ്രസിഡന്റുമായിരുന്നു എടപ്പകത്ത് അഹമ്മദ് എന്ന ഇ. അഹമ്മദ്. (ജനനം 29 ഏപ്രിൽ 1938 - മരണം 1 ഫെബ്രുവരി 2017. പതിനാലാം ലോകസഭയിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലും കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായിരുന്നതിന്റെ ബഹുമതിയും 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കേരളത്തിൽ വച്ചേറ്റവും വലിയ ബഹുഭൂരിപക്ഷത്തിന് എം പി യായി തെരഞ്ഞെടുക്കപ്പെട്ടതും ഇ അഹമ്മദ് തന്നെയാണ്. 2017 ഫെബ്രുവരി ഒന്നിന് പുലർച്ചെ രണ്ടേകാലോടെ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.