അഞ്ചും ആറും ഏഴും എട്ടും ഒൻപതും കേരള നിയമസഭകളിലെ അംഗവും 1991 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ചീഫ് വിപ്പുമായിരുന്നു പത്തായക്കോടൻ സീതി ഹാജിഎന്ന പി. സീതി ഹാജി (16 ഓഗസ്റ്റ് 1932 - 05 ഡിസംബർ 1991). കൊണ്ടോട്ടിയെ നാലു തവണയും താനൂരിനെ ഒരു തവണയും പ്രതിനിധീകരിച്ച് നിയമസഭ അംഗമായി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും ചന്ദ്രിക പത്രത്തിന്റെ ഡയറക്ടറുമായിരുന്നു.എംഎൽഎ പദവിയിലിരിക്കെയാണ് സീതിഹാജി മരണമടഞ്ഞത്.മകൻ പി.കെ. ബഷീർ ഏറനാട് എം.എൽ.എയാണ്. സീതി ഹാജിയുടെ ഏറനാടൻ ശൈലിയിലുള്ള പ്രസംഗവും നർമ്മവും ശ്രദ്ധിക്കപ്പെട്ടിരുന്നു.